Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 21, 2020

ടെലിവിഷന്‍ സെറ്റുകളുടെ വിതരണവും അവലോകനയോഗവും

 ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യാനായി വ്യവസായ വകുപ്പില്‍ നിന്നു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച ടെലിവിഷന്‍ സെറ്റുകളുടെ വിതരണോദ്ഘാടനം 2020 ജൂണ്‍ 22ന് എസ്.എസ്.കെ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി വേണുഗോപാലന്‍ താനൂര്‍ നഗര ചെയര്‍പേഴ്‌സണ്‍ സുബൈദ സി.കെയ്ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. 

താനൂര്‍ ബി.ആര്‍.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുജീബ് ഹാജി, പൊന്‍മുണ്ടം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബൈര്‍ ഇടയോടത്ത്, താനൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നസ്ല ബഷീര്‍, എ.ഇ.ഒ മാരായ രമേഷ് കുമാര്‍ കെ.പി,  സക്കീന എം.കെ, ബ്ലോക്ക് പ്രോജക്ട്  കോ-ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. താനൂര്‍ ഉപജില്ലയിലെ വിവിധ പഠന കേന്ദ്രങ്ങള്‍ക്കായി 19 ടെലിവിഷന്‍ സെറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. 

ഇതോടൊപ്പം ഓണ്‍ലൈനായി നടന്ന അക്കാദമിക അവലോകന യോഗം മലപ്പുറം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ. കുസുമം  ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ വൃന്ദാകുമാരി, ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. 

താനൂര്‍ ഉപജില്ലയിലെ 9 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴില്‍ 120 ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളിലായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. പഠിതാക്കള്‍ക്ക് പഠനപിന്തുണ ഒരുക്കുന്നതിനായി തയ്യാറാക്കിയ വാട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ബി.പി.സി അവതരിപ്പിച്ചു.


No comments:

Post a Comment