Blogger Tips and TricksLatest Tips And TricksBlogger Tricks

Sunday, November 15, 2020

ശാസ്ത്രപഥം വെബിനാര്‍

      ശാസ്ത്രപഥം വെബിനാര്‍ പരമ്പരയ്ക്ക് 3.11.2020 ന് തുടക്കം കുറിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രസതന്ത്ര വിഭാഗം മുന്‍ തലവന്‍ ഡോ.മുഹമ്മദ് ഷാഫി സാര്‍ ക്ലാസ് നയിച്ചു.'ഗവേഷണ പ്രൊജക്ടുകളുടെ രീതിശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുു ക്ലാസ്. പ്ലസ്ടു സയന്‍സ്,ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളിലേയും ഹൈസ്‌കൂളിലേയും ഗവേഷണ തത്പരരായ വിദ്യാര്‍ത്ഥി കളെയാണ് ശാസ്ത്രപഥത്തിലേക്ക് തെരെഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയമനോഭാവവും ശാസ്ത്രാവബോധവും വളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

           ശാസ്ത്രപഥം വെബിനാര്‍ പരമ്പരയിലെ രണ്ടാമത്തെ ക്ലാസ് 4-11-20 ല്‍ നടന്നു. തൃപ്പൂണിത്തുറ ഗവ.കോളേജിലെ അസി.പ്രൊഫ.ഡോ.മുഫ്‌ലീഹ ടീച്ചര്‍ ക്ലാസ് നയിച്ചു.കൊമേഴ്‌സ് വിഷയത്തില്‍ പ്രോജക്ട് ചെയ്യുന്നതിന്റെ വിശാലമായ സാധ്യതകള്‍ തുറന്നിടുന്ന ക്ലാസായിരുന്നു ഇത്.പ്ലസ്ടു സയന്‍സ്,ഹ്യുമാനിറ്റീസ്,കൊമേഴ്‌സ് വിഷയങ്ങള്‍ പഠിക്കുന്ന  ഗവേഷണതത് പരരായ വിദ്യാര്‍ത്ഥികളേയും ഹൈസ്‌കൂളില്‍ നിുന്നും തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികളേയുമാണ് ശാസ്ത്രപഥത്തില്‍ ഉള്‍പ്പെടുത്തിയത.

    ശാസ്ത്രപഥം വെബിനാര്‍ പരമ്പരയിലെ മൂന്നാമത്തെ ക്ലാസ് 4-11-20 ന്  നടന്നു.കോഴിക്കോട് ഗവ.കോളേജില്‍ നിന്നും വിരമിച്ച പ്രൊഫ.രാധാകൃഷ്ണന്‍ സാറാണ് സയന്‍സിന്റെ പ്രൊജക്ടിനെക്കുറിച്ച് ക്ലാസ്സെടുത്തത്.







Wednesday, October 21, 2020

ടാലന്‍റ് ലാബ് - ഉപജില്ലാതല ഉദ്ഘാടനം

 താനൂര്‍ ബി.ആര്‍.സി ക്കു കീഴിലുള്ള ടാലന്‍റ് ലാബുകളുടെ   ഉപജില്ലാതല ഉദ്ഘാടനം പരിയാപുരം





സെൻട്രൽ എ യു പി എസ് ൽ പി ടി എ പ്രസിഡന്റ്‌ ഫൈസൽ കോളങ്ങത്തി ന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ ഇ ഒ ശ്രീമതി സക്കീന എം.കെ നിർവഹിച്ചു.  ബി.പി.സി  കുഞ്ഞികൃഷ്ണൻ. കെ മുഖ്യപ്രഭാഷണം നടത്തി. 


ഹെഡ്മാസ്റ്റര്‍ ശ്രീ ഗോപിനാരായണന്‍ സ്വാഗതം നേര്‍ന്നു സംസാരിച്ചു. ജനപ്രതിനിധികൾ , എം പി ടി എ പ്രസിഡന്റ്‌, സ്കൂൾ മാനേജർ, മുൻ എച്ച് എം, അധ്യാപകർ, ബി ആർ സി പ്രതിനിധികൾ, സ്പെഷ്യൽ ടീച്ചേർസ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. 


അഞ്ചു കുട്ടികളെ വീതം പങ്കെടുപ്പിച്ച് സംഗീതം, പ്രവൃത്തിപരിചയം എന്നീ മേഖലകളിലുള്ള പരിശീലനപരിപാടികള്‍ ആരംഭിക്കുന്നതാണ്.


ടാലന്‍റ് ലാബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളിന് എല്ലാ സംഗീതോപകരണങ്ങളും സ്വന്തമായി വാങ്ങുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തുമെന്ന് സ്കൂള്‍ മാനേജര്‍ ഡോ. കെ.എന്‍ ആനന്ദ്  യോഗത്തില്‍ അറിയിച്ചു.

Monday, October 19, 2020

 

നേര്‍ക്കാഴ്‌ച 

    പൊതു വിദ്യാഭ്യാസ വകുപ്പ്‌ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി കോവിഡ്‌ കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ ചിത്രരചന മത്സരമായിരുന്നു നേര്‍ക്കാഴ്‌ച. ഡിജിറ്റല്‍ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തില്‍ കൊറോണ വൈറസിന്റെ വ്യാപനം മൂലം വന്ന മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും എല്ലാം പകര്‍ത്തി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മികച്ച തരത്തില്‍ത്തന്നെ ഇതില്‍ പങ്കാളികളായി.

   സ്‌കൂളുകളില്‍ നിന്നും ലഭിച്ച സൃഷ്‌ടികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവ ബി.ആര്‍.സി തലത്തില്‍ സ്‌ക്രീനിങ്ങ്‌ നടത്തി ഓരോ സെക്ഷനിലേയും മികച്ച ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനക്കാരെ കണ്ടെത്തി.



FÂ.]n sk£³ H¶mw Øm\w


FÂ.]n sk£³ 2þ­mw Øm\w


FÂ.]n sk£³ aq¶mw Øm\w


bp.]n sk£³ H¶mw Øm\w



bp.]n sk£³ 2þ­mw Øm\w


bp.]n sk£³ aq¶mw Øm\w



sslkvIqÄ hn`mKw H¶mw Øm\w


sslkvIqÄ hn`mKw 2þmw Øm\w

sslkvIqÄ hn`mKw aq¶mw Øm\w



lbÀ sk¡­âdn hn`mKw H¶mw Øm\w


lbÀ sk¡â­dn hn`mKw 2þmw Øm\w


Wednesday, October 14, 2020

മെ‍‍ഡിക്കല്‍ ക്യാമ്പ് - കേഴ്വി പരിമിതി

 താനൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ കേൾവി പരിമിതി നേരിടുന്ന വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് 2020




ഒക്ടോബര്‍ 14  ന്  സംഘടിപ്പിക്കപ്പെട്ടു.

14 വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. ഡോ. കുഞ്ഞാവൂട്ടി ക്യാമ്പിന് നേതൃത്വം നല്‍കി. 

താലോലം പ്രീ-പ്രൈമറി പരിശീലനം




താനൂര്‍ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍  പ്രീ പ്രൈമറി അധ്യാപികമാര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയായ താലോലം 2020 ഒക്ടോബര്‍ 9 ന് താനൂര്‍ ജി.എല്‍.പി സ്കൂളില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ടു.


പരിശീലനപരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് ട്രെയിനര്‍ ലക്ഷ്‌മീനാരായണന്‍  ആമുഖ പ്രസംഗം നടത്തി. താനൂര്‍ എ.ഇ.ഒ ശ്രീമതി സക്കീന ടീച്ചര്‍ പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്‌തു. ട്രെയിനര്‍ സുനിര്‍കുമാര്‍ പി.പി , സ്പെഷ്യലിസ്റ്റ് അധ്യാപികയായ  ശ്രീജ, ജിനിശ്രീ ടീച്ചര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.


പ്രീ പ്രൈമറി അധ്യാപികമാര്‍ക്കുള്ള താലോലം കൈപുസ്‌തകം പരിചയപ്പെടുത്തുക, ആക്ടിവിറ്റി കോര്‍ണറുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ധാരണകള്‍ ഉണ്ടാകുക, കഥപറച്ചിലിന്റെ വിവിധ രീതികള്‍ പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മികച്ചരീതിയില്‍ പൂര്‍ത്തിയാക്കാന്‍  പരിശീലനപരിപാടി കൊണ്ട് കഴിഞ്ഞു. 

.

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് നടന്ന ഈ പരിശീലന പരിപാടിയില്‍ പ്രീ-പ്രൈമറി 14 അധ്യാപികമാര്‍ പങ്കാളികളായി

Friday, August 28, 2020

ഓണ്‍ലൈന്‍ ഓണാഘോഷത്തിനൊരുങ്ങി താനൂരിലെ വിദ്യാലയങ്ങള്‍


സ്്കൂളുകള്‍ തുറക്കാത്തതിനാലും വീടിനകത്ത് കഴിയേണ്ടി വരുന്നതിനാലും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനും ഓണ്‍ലൈന്‍ പഠനത്തോടൊപ്പം സ്വന്തം സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതിലും കുട്ടികള്‍ക്ക് അവസരം ഒരുക്കാനായി വൈവിധ്യപൂര്‍ണമായ ഓണ്‍ലൈന്‍ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ് താനൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങള്‍.

ക്ലാസ്സധ്യാപകരുടെ നേതൃത്വത്തില്‍ രൂപം കൊണ്ടിട്ടുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും ഓണ്‍ലൈന്‍ കൂട്ടായ്മകള്‍ വഴിയാണ് ഇത്തവണത്തെ ഓണാഘോഷം. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുതകുന്ന നിരവധി പരിപാടികള്‍ക്കൊപ്പം ഭാഷ, ശാസ്ത്ര, ഗണിത വിഷയങ്ങളിലുള്ള ധാരണകളും കഴിവുകളും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനൊപ്പം ഉണ്ടാകും. 

നാടന്‍ പൂക്കളമത്സരം, ഡിജിറ്റല്‍ പൂക്കള മത്സരം, കുട്ടികളുടെ കലാപരിപാടികള്‍, രക്ഷാകര്‍ത്തൃസംഗമം, ആശംസാകാര്‍ഡ് നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം, ഷോര്‍ട്ട് ഫിലിം നിര്‍മാണം, ഓണപ്പതിപ്പ് നിര്‍മാണം, ഓണവുമായി ബന്ധപ്പെട്ട അന്വേഷണ പ്രൊക്ടുകള്‍, വിവിധ രചനാപ്രവര്‍ത്തനങ്ങള്‍, പ്രകൃതി നിരീക്ഷണം  തുടങ്ങിയ വൈവിധ്യപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ഈ ഓണക്കാലത്ത് ഓണ്‍ലൈനായി നടത്തുന്നത്. 

താനൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ രൂപം കൊണ്ടിട്ടുള്ള അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഓണാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ക്ലാസ്സിലേയും കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ എസ്.ആര്‍.ജി യോഗങ്ങള്‍ ഓണ്‍ലൈനായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അന്തിമരൂപം നല്‍കിവരുന്നു. സെപ്തംബര്‍ 28  മുതലുള്ള ഒരാഴ്ചക്കാലം കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.

Wednesday, August 26, 2020

പഠനപിന്തുണാ സംവിധാനം - ഒരു താനൂര്‍ മാതൃക


കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ പഠനപദ്ധതിയായ ഫസ്റ്റ് ബെല്‍ പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പഠനപിന്തുണ നല്‍കുന്നതിനായി വിപുലമായ സംവിധാനമാണ് താനൂര്‍ ബി.ആര്‍.സി ക്ക് കീഴില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനായി എല്‍.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള ഉപജില്ലയിലെ എല്ലാ അധ്യാപകരേയും ഉള്‍പ്പെടുത്തിക്കൊണ്ട് വാട്‌സാപ്പ് കൂട്ടായ്മകള്‍ ജൂണ്‍ അവസാനവാരത്തോടെ രൂപീകരിച്ചു. ഇങ്ങനെ ക്ലാസ്സ് തലത്തിലും വിഷയാടിസ്ഥാനത്തിലുമായി രൂപീകരിക്കപ്പെട്ട അമ്പതിലേറെ വാട്‌സാപ്പ് ഗ്രൂപ്പുകളിപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


അധ്യാപകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍.പി മാരും ബി.ആര്‍.സി പ്രതിനിധികളും ചേര്‍ന്നാണ് ഈ കൂട്ടായ്മകളെ നിയന്ത്രിക്കുന്നത്. ഇതിനാവശ്യായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ആര്‍.പിമാര്‍, ബി.ആര്‍.സി പ്രതിനിധികള്‍, ഉപജില്ലയിലേയും വിദ്യാഭ്യാസ ജില്ലയിലേയും ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഉപജില്ലാതല വിദ്യാഭ്യാസ കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നുണ്ട്. 


വിക്ടേഴ്‌സ് ചാനലില്‍ നടക്കുന്ന ഓരോ ക്ലാസ്സുകളുടേയും സംപ്രേഷണത്തിന് ശേഷം ആ വിഷയവുമായി ബന്ധപ്പെട്ട അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ക്ലാസ്സിനെക്കുറിച്ചും പഠനപിന്തുണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തും. ക്ലാസ്സിന്റെ മികവുകള്‍, പോരായ്മകള്‍, പഠനപിന്തുണാപ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ ഈ ചര്‍ച്ചയില്‍ എല്ലാ അധ്യാപകരും അവതരിപ്പിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

ഈ ചര്‍ച്ചകള്‍ക്കു ശേഷം ഗ്രൂപ്പില്‍ നിര്‍ദ്ദേശിക്കപ്പെട്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് എഡിറ്റ് ചെയ്ത് അവതരിപ്പിക്കാന്‍ സബ്ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സബ്ഗ്രൂപ്പുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ഗ്രൂപ്പില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. ഇങ്ങനെ നവീകരിക്കപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അധ്യാപകര്‍ കൂട്ടികള്‍ക്കായുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ല്‍കുന്നത്. 


ഫസ്റ്റ് ബെല്‍ ക്ലാസ്സുകളുടെ ചില പരിമിതികള്‍ (പ്രാദേശിക വഴക്കമില്ലായ്മ, പിന്നാക്കക്കാര്‍ക്കുള്ള  പ്രത്യേക പഠനനിര്‍ദ്ദേശങ്ങളില്ലായ്മ) പരിഹരിക്കുന്നതിന് പ്രാദേശികമായി വായനാസാമഗ്രികള്‍, വീഡിയോകള്‍, ഓഡിയോ പാഠങ്ങള്‍ എന്നിവയും അധ്യാപക കൂട്ടായ്മകള്‍ വഴി തയ്യാറാക്കുന്നുണ്ട്. അധ്യാപകര്‍ തയ്യാറാക്കുന്ന ഇത്തരം സാമഗ്രികള്‍ ഉപജില്ലാ ഗ്രൂപ്പുകളില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ കുട്ടികള്‍ക്കായി നല്‍കാവൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ക്ലാസ്സുകള്‍ക്ക് അനുബന്ധമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുറമേ രണ്ടാഴ്ചയിലൊരിക്കല്‍ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളുടെ അവലോകനയോഗങ്ങളും ചേരുന്നുണ്ട്. പഠനപിന്തുണാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമഗ്രമായ ചര്‍ച്ചകള്‍ ഈ അവലോകനയോഗങ്ങളില്‍ നടക്കാറുണ്ട്. വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ബ്ലോക്ക് പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ എല്ലാ അധ്യാപക വാട്‌സാപ്പ് ഗ്രൂപ്പുകളിലും അംഗങ്ങളാണ്. പ്രിന്‍സിപ്പാള്‍ ഫോറം കണ്‍വീനര്‍, ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ എന്നിവരും ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. എല്ലാ അവലോകനയോഗങ്ങളിലും ഇവര്‍ പങ്കെടുക്കുകയും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.