Blogger Tips and TricksLatest Tips And TricksBlogger Tricks

Monday, August 6, 2018



                                                                            കൊള്ളാമീമഴ





                 

           കൊള്ളാമീമഴ ആഗസ്റ് 3,4 തീയതികളിൽ കന്മനം  എ എം യു പി സ് സ്കൂളിൽ വെച്ച് നടന്നു. പ്രമുഖ ഗാന്ധിയനും പ്രകൃതി ചികിത്സകനുമായ Dr PA രാധാകൃഷ്ണൻ കുട്ടികൾക്ക് ക്ലാസ് നടത്തി. വിവിധ തരാം പാനീയങ്ങൾ എങ്ങനെ തെയ്യാറാകണമെന്ന് കുട്ടികളെ പഠിപ്പിച്ചു. പ്രകൃതി നടത്തം, മഴ നടത്തം എന്നിവ സങ്കടിപ്പിച്ചു. ഓരോ കുട്ടിയും മരം നാട്ടു. പഴയ കല ഉത്പന്നങ്ങൾ, വിഭവ സമർത്ഥമായ പ്രകൃതി ഭക്ഷണം, വിവിധ തരാം പാനീയങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രതിനിധികൾ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. 

                                            IEDC MEDICAL CAMP



താനൂർ ബി സിയ്ക്ക് കീഴിൽ  4വയസ് മുതൽ പ്ലസ് ടു തലംവരെയുള്ള പൊതുവിദ്യാഭ്യാസരംഗത്  പഠനം നടത്തുന്ന  ഭിന്നശേഷി കുട്ടികൾക്കാണ് ക്യാമ്പുകൾ നടത്തിയത്
                           2018 ജൂലൈ 18  ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്യാമ്പ് നടന്നു .താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ  CK  റസാഖ് ഉദ്ഘാടനം നിർവഹിച്ചു . BPO ശ്രീ ജോർജുകുട്ടി ചടങ്ങിൽ അധ്യക്ഷതവഹിച്ചു .തിരുരങ്ങാടി താലൂക്ക് ആശുപത്രി സൈക്കോളജി വിഭാഗം അനുജ നേതൃത്വം നൽകി .19 /07 /2018 നു ഡോ. വിനോദിന്റെ നേതൃത്വത്തിൽ ചലനപരമായ വെല്ലുവിളികൾ നേരിടുന്ന  കുട്ടികളുടെ ക്യാമ്പ് നടന്നു .മൊത്തം 24 കുട്ടികൾ പങ്കെടുത്തു .14  കുട്ടികൾക്ക്   ഉപകരണങ്ങൾ അനുവദിച്ചു 23 /07 /2018 നാണു ശ്രവണപരിമിതി അനുഭവിക്കുന്നവർക്കുള്ള  ക്യാമ്പ് നടന്നത് .തിരുരങ്ങാടി  താലൂക്ക് ആശുപത്രിയിലെ ENT വിഭാഗം ഡോക്ടർ ശ്രി മുഹമ്മദ് അലിയാസ്കുഞ്ഞഹമ്മദ്കുട്ടി നേതൃത്വം നൽകി ശ്രീമതി ഫൽസീന ഓഡിയോളജിസ്റ്  ശ്രവണ പരിശോധന നടത്തി . 17  കുട്ടികൾ പങ്കെടുത്തു 11 കുട്ടികൾക്ക് 40% പ്രയാസങ്ങൾ സ്ഥിരീകരിച്ചു .14 കുട്ടികൾ ഹിയറിങ് ഐഡ് നു നിർദേശിച്ചു 26 /07 /2018 നു കാഴ്ച പരിശോധന ക്യാമ്പ് നടന്നു .തേവർ കടപ്പുറം പി എച് സി  യിലുള്ള ഡോ .നിഷ യുടെ നേതൃത്വത്തിൽ താനൂർ പി എച് സി  യിലുള്ള ഷിബുവിന്റെ നേതൃത്വത്തില് പരിശോധന നടത്തി മൊത്തം 61  കുട്ടികൾ പങ്കെടുത്തു .38 കുട്ടികൾക്ക് കണ്ണടയും ഇതിൽ 2  കുട്ടികൾക്ക് ഗ്രാന്റ് നം അർഹരായവരുണ്ട്.