Blogger Tips and TricksLatest Tips And TricksBlogger Tricks

Friday, August 21, 2020

താനൂരില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി

 താനൂര്‍ ബി ആര്‍ സി പരിധിയിലെ ഓണ്‍ലൈന്‍ പഠന ക്ലാസ് ഒരുക്കിയതിന്റെ അവസാന ഘട്ട വിലയിരുത്തല്‍ യോഗവും 

എസ്.എസ്.കെ നല്‍കുന്ന 15 ടെലിവിഷന്‍ സെറ്റുകളുകളുടെ വിതരണവും 2020 ജൂണ്‍ 11 ന് ് രാവിലെ 11 മണിക്ക്  താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു.

താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കെ എ. റസാഖ് അദ്ധ്യക്ഷത വഹിച്ച യോഗം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എ പി .ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ ബി.പി.സി  കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എ ഇ ഒ രമേഷ് കുമാര്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. താനൂര്‍ ബി ആര്‍ സി പരിധിയിലെ താനൂര്‍ നഗരസഭ ചെയര്‍ പേഴസണ്‍ ശ്രീമതി സുബൈദ, ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ടുമാരായ  ശ്രീ മുജീബ് ഹാജി (താനാളൂര്‍ ), ശ്രീമതി പ്രജിത (ഒഴൂര്‍ ), ശ്രീ സുബൈര്‍ ഇളയോടത്ത് (പൊന്‍ മുണ്ടം )   ശ്രീ റഫീഖ് (ചെറിയമുണ്ടം ),  ശ്രീമതി. സുഹറ റസാഖ്  (നിറമരുതൂര്‍ ), ശ്രീമതി ഫാത്തിമ പൊതുവത്ത്  (പെരുമണ്ണ ക്ലാരി ) , ശ്രീമതി. സുലൈഖ (വളവന്നൂര്‍ ). ശ്രീ. മുസ്തഫ പനയത്തില്‍ ( നന്നമ്പ്ര ) എന്നിവരും പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരും , താനൂര്‍ എം.എല്‍ എ ശ്രീ.വി.അബ്ദുറഹിമാന്റെ  പ്രതിനിധി ശ്രീ. ജനാര്‍ദ്ദനന്‍ പേരാമ്പ്രയും ക്ലസ്റ്റര്‍ ഹെഡ് മാരും , ഹൈസ്‌ക്കൂള്‍ പ്രധാന അദ്ധ്യാപകരും ,പ്രിന്‍സിപ്പല്‍മാരും പങ്കെടുത്ത ചടങ്ങില്‍ എസ് എസ് കെ ഫണ്ട് ഉപയോഗിച്ച് പഠന കേന്ദ്രങ്ങള്‍ക്ക് 13ടി വി കളുടെയും . താനൂര്‍ എ ഇ ഒ ്യുബി ആര്‍ സി സംയുക്തമായി വാങ്ങിയ 1 ടി വി യുടെയും വിതരണം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , മെമ്പര്‍മാരായ ഹനീഫ പുതുപ്പറമ്പ്, സി കെ സുലൈഖ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു. 

താനൂര്‍ പരിധിയിലെ പഠന സൗകര്യം ഇല്ലാത്ത 1908കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കിയ താനൂര്‍ ഉപജില്ല ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ സൗകര്യം ഒരുക്കിയ ഉപജില്ല ആയി മാറി. എല്ലാ കേന്ദ്രങ്ങളിലും ലാപ് ടോപ്പുകള്‍ കൂടി വിന്യസിച്ചതിനാല്‍ വൈദ്യുതി തകരാര്‍ പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുയില്ല എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.  യോഗത്തിന് മുന്‍ ബി പി ഒ ശ്രീ. ലക്ഷ്മി നാരായണന്‍ നന്ദി പറഞ്ഞു.


No comments:

Post a Comment