Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, March 15, 2018


കളിക്കൂട്ടം 2018
ഭിന്നശേഷി കായികമേള
     ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 07/03/2018ന് നടത്തിയ കായിക മത്സരം കളിക്കൂട്ടം 2018 താനൂര്‍ ബി.ആര്‍.സി.യില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ബി.ആര്‍.സി.യില്‍ സംഘടിപ്പിച്ച മത്സരം താനൂര്‍ ബി.ആര്‍.സി. ട്രൈയ്നര്‍ മധുസൂദനന്‍ .പി. ഉദ്ഘാടനം ചയ്തു. പ്രസ്തുത പരിപാടിയില്‍ കായികാധ്യാപകന്‍ അര്‍ജ്ജുന്‍ സ്വാഗതം പറഞ്ഞു. സുജിത് കുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബി.ആര്‍.സി.യിലെ മുഴുവന്‍ സ്റ്റാഫും പ്രസ്തുത പരിപാടിയില്‍ സജ്ജീവമായി പങ്കെടുത്തു.
     കായിക മത്സരത്തില്‍ താനൂര്‍ സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പങ്കെടുത്തു. കായിക മത്സരത്തില്‍ ത്രോബോള്‍, ബാസ്കറ്റ് ബോള്‍ ഷൂട്ടൗട്ട് മത്സരങ്ങള്‍, മൈനര്‍ ഗെയിം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.ഈ ഗെയിമുകളിലൂടെ കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ദിപ്പിക്കുകയും ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ കഴിയുകയും ചെയ്യുന്നു. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മത്സര ബുദ്ധി വളര്‍ത്തുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കായികശേഷി വര്‍ദ്ധിക്കുന്നു. മാനസികമായ ഉല്ലാസം വര്‍ദ്ധിക്കുന്നു, പരസ്പര സഹകരണം വിവിധ സാഹചര്യങ്ങളെ നേരിയെടുക്കാന്‍ സാധിക്കുന്നു.
     കളിയുമായി ബന്ധപ്പെട്ട് കായികാധ്യാപകനായ അര്‍ജ്ജുനും വില്‍മാറുസോള്‍ഫിനെ ജീവിതത്തെക്കുറിച്ച് ക്ലാസ്സെടുത്തത് കുട്ടികളിലും രക്ഷിതാക്കളിലും ആത്മവിശ്വാസം വളര്‍ത്താന്‍ വളരെയധികം സഹായകമായി.
     സമാപനചടങ്ങില്‍ താനൂര്‍ ബി.പി.. ജോര്‍ജ്ജു കുട്ടി സാര്‍ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. സമാപ ചടങ്ങില്‍ ബി.ആര്‍.സി., ..ഡി.സി ട്രെയ്നര്‍മാര്‍ സ്പെഷ്യലിസ്റ്റ് കായികാധായപകര്‍ എന്നിവര്‍ മത്സരാര്‍ത്ഥികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. സമാപന സമ്മേളനത്തില്‍ രക്ഷിതാക്കള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

Wednesday, March 7, 2018

                         KWnX hnPbw --þ {]Jym-]\w 
 Pn.Fw.FÂ.]n. kvIqÄ ]\§m«qÀ


P\p-hcn 3,4,5 Xn¿-Xn-I-fn PnÃ-bn sh¨v KWn-X-hn-P-b-¯nsâ inev]-ime \S-¯n. XpSÀ¶v ae-¸pdw Ubäv 30,31,1,2,5 Xn¿-Xn-b-fn-embn ss{S Hu«v \S-¯n. Xm\qÀ k_vPn-Ã-bn Pn.-Fw.-FÂ.-]n.-F-kv. ]\-§m-«qÀ kvIqfmWv KWnX hnP-b-¯n-\mbn Xnc-sª-Sp-¯-Xv. 16 Ip«n-IÄ ]s¦-Sp-¯p. A[ym-]-I-cp-tSbpw c£n-Xm-¡-fp-tSbpw klm-b-t¯msS inev]-im-e-bn \nÀ½n¨ KWnX ]T-t\m-]-I-c-Whpw \nÀ½n-¨p. Cu D]-I-c-W-§-fpsS klm-b-t¯msS kvIqfn ss{S Hu«v \S-¯n. 10 Znh-ks¯ ss{S Hu«v Xm\qÀ ap\n-kn-]m-enän Iu¬kn-eÀ DZvLm-S\w sNbvXp. anI-hmÀ¶ Hcp amäw Ip«n-IÄ¡v D­mbn. hnhn[ Ifn-I-fn-eqsS KWnXw hfsc efn-X-ambn a\-Ên-em-¡m³ Ip«n-IÄ¡v km[n-¨p.



Monday, March 5, 2018


BRC TANUR
FOOTBALL TOURNAMENT



  താനൂര്‍ ബി.ആര്‍.സി. കായികാധ്യാപകര്‍ സംഘടിപ്പിച്ച യു.പി. തല ഫുട്ബോള്‍ മേള 3.3.2018ന് ചീരാന്‍ കടപ്പുറം ഗ.വ. യു.പി.  സ്കൂളില്‍ വെച്ച് നടന്നു. പ്രസ്തുത മത്സരം ഉദ്ഘാടനം ചെയ്തത് ബഹു. താനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. സലാം. അവര്‍കളാണ്. ഉദ്ഘാടന ചടങ്ങിന് താനൂര്‍ ബി.പി.ഒ. ജോര്‍ജ്ജുകുട്ടിയും ബി.ആര്‍.സി. ട്രൈനര്‍ ലക്ഷ്മി നാരായണനും നേതൃത്വം നല്‍കി. 17 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കൃത്യം 8 മണിക്ക് തന്നെ ആദ്യ മത്സരം ആരംഭിച്ച് ആദ്യ മത്സരം ടൗണ്‍ യു.പി. താനൂരും ചീരാന്‍ കടപ്പുറം ഗവ. യു.പി. സ്കൂളും തമ്മിലായിരുന്നു. ചീരാന്‍ കടപ്പുറം മേഘലയിലുള്ള പ്രാദേശിക ക്ലബ്ബുകളുടെ അകമഴിഞ്ഞ സഹായം ടൂര്‍ണമെന്റിന് ആവശ്യമായ ട്രോഫികളും മൊമന്റോകളും സ്പോണ്‍സര്‍ ചെയ്ത്ത് പ്രാദേശിക ക്ലബ്ബും മറ്റും തന്നെയാണ്.
     കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള ചീരാന്‍ കടപ്പുറം യു.പി. സ്കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വൈകിട്ട് നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ജി.എച്ച്.എസ്.എസ്. കാട്ടിലങ്ങാടിയും എ.എം.യു.പി.എസ്. അരീക്കോട് എന്നീ ടീമുകള്‍ മാറ്റുരച്ചു. മത്സരം സമനിലയിലായതോടെ ടൈം ബ്രേക്കറിലൂടെ ജി.എച്ച്.എസ്.എസ്. കാട്ടിലങ്ങാടി 3-2 ന് വിജയിച്ചു.
     ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജി.എച്ച്.എസ്.എസ് കാട്ടിലങ്ങാടിയിലെ മുഹമ്മദ് ഷമീം രിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ സമാപനചടങ്ങില്‍ ബി.ആര്‍.സി. ട്രൈനര്‍ മധു സൂതനന്‍ സ്വാഗതം പറയുകയും പരപ്പനങ്ങാടി ബി.ആര്‍.സി.യിലെ കായികാധ്യാപകനായ ഹംസ ജേതാക്കള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ താനൂര്‍ ബി.ആര്‍.സി. കായികാധ്യാപകനായ സുജിത് കുമാര്‍. പി.പി. ആശംസ അര്‍പ്പിക്കുകയും കായികാധ്യാപകനായ അര്‍ജ്ജുന്‍ നന്ദിയും പറഞ്ഞു.