Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, November 29, 2018

                                                     നവ വിദ്യാലയ സൃഷ്ടിക്കായി 





              അടുത്ത അധ്യയന വർഷത്തേക്ക് 100 ൽ താഴെ കുട്ടികൾ ഉള്ള ഗവണ്മെന്റ്, എയ്ഡഡ്  സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വര്ധിപ്പിക്കുന്നതിന് മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നവ വിദ്യാലയ സൃഷ്ടിക്കായി എന്ന ശില്പശാല ബി ആർ സി യിൽ വെച്ച് നടന്നു . സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് , എം ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, സി ർ സി സി അംഗങ്ങൾ , ട്രൈനിർമാർ എന്നിവർ പങ്കെടുത്തു. എ ഇ ഒ രമേശൻ മാസ്റ്റർ, ബി പി ഒ ജോർജ് കുട്ടി എന്നിവർ നേതൃത്വം നൽകി.

          താനൂർ സബ് ജില്ലയിലെ സ്കൂളുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. നന്നമ്പ്ര പഞ്ചായത്തിലെ ജി എം ൽ പി സ് ചെറുമുക്ക് സ്കൂൾ, വളവന്നൂർ പഞ്ചായത്തിലെ എ എം യു പി സ് പാറക്കൽ , ഒഴുർ പഞ്ചായത്തിലെ ജി എം ൽ പി സ് ഒഴൂർ എന്നീ വിശ്യാലയങ്ങളിലെ മികവുകൾ പ്രദർശിപ്പിച്ചു.

        ചർച്ചയിൽ വിവിധ സ്കൂളുകളിലെ മാനേജർമാർ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, സ് എം സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

No comments:

Post a Comment