കളിക്കൂട്ടം 2018
കായിക മത്സരത്തില്‍ താനൂര്‍ സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ
കുട്ടികള്‍ പങ്കെടുത്തു. കായിക മത്സരത്തില്‍ ത്രോബോള്‍, ബാസ്കറ്റ്
ബോള്‍ ഷൂട്ടൗട്ട് മത്സരങ്ങള്‍, മൈനര്‍ ഗെയിം എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.ഈ
ഗെയിമുകളിലൂടെ കുട്ടികളുടെ കായിക പ്രവര്‍ത്തനങ്ങളോടുള്ള താല്പര്യം വര്‍ദ്ദിപ്പിക്കുകയും
ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളെ അതിജീവിക്കാന്‍ കഴിയുകയും ചെയ്യുന്നു. കുട്ടികളില്‍
ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മത്സര ബുദ്ധി വളര്‍ത്തുകയും ചെയ്യുന്നു. കുട്ടികളുടെ
ശാരീരികവും മാനസികവുമായ കഴിവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു. കുട്ടികളുടെ
കായികശേഷി വര്‍ദ്ധിക്കുന്നു. മാനസികമായ ഉല്ലാസം വര്‍ദ്ധിക്കുന്നു, പരസ്പര
സഹകരണം വിവിധ സാഹചര്യങ്ങളെ നേരിയെടുക്കാന്‍ സാധിക്കുന്നു.
കളിയുമായി ബന്ധപ്പെട്ട് കായികാധ്യാപകനായ അര്‍ജ്ജുനും
വില്മാറുസോള്ഫിനെ ജീവിതത്തെക്കുറിച്ച് ക്ലാസ്സെടുത്തത് കുട്ടികളിലും രക്ഷിതാക്കളിലും
ആത്മവിശ്വാസം വളര്‍ത്താന്‍ വളരെയധികം സഹായകമായി.



